ഫോക്കസ് കുവൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Wednesday, February 12, 2014 8:34 AM IST
കുവൈറ്റ്: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈറ്റ് സ്പോര്‍ട്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ റിഗായ് ജവഹറ അല്‍ അഹല്യ ഗേള്‍സ് സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

പങ്കെടുക്കാന്‍ താത്പര്യമുള്ള ഫോക്കസ് അംഗങ്ങള്‍ ഫെബ്രുവരി 16ന് (ഞായര്‍) വൈകുന്നേരം അഞ്ചിനു മുമ്പായി സ്പോര്‍ട്സ് കണ്‍വീനറുടെ അടുക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 60370309, 66504992.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്