കെകെഎംഎ വാര്‍ഷികം നടത്തി
Wednesday, February 12, 2014 8:34 AM IST
കുവൈറ്റ്: അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് അല്ലാഹുവിന്റെ പ്രീതി മാത്രം മുന്‍നിര്‍ത്തി ഏകോതര സഹോദരാന്മാരെപ്പോലെ ഐക്യത്തോടെ പ്രവര്‍ത്തിച്ചതാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കലത്തെ പ്രവര്‍ത്തന വിജയമെന്ന് കെകെഎംഎ വൈസ് ചെയര്‍മാന്‍ പി.കെ അക്ബര്‍ സിദ്ദിക്ക് അഭിപ്രായപ്പെട്ടു. കെകെഎംഎ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍ ആമുഖ പ്രഭാഷണം നടത്തി. കെകെഎംഎ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ സ്വാഗതവും മുനീര്‍ തുരുത്തി ഖിറാഅത്ത് നടത്തി.

തുടര്‍ന്ന് എയിഡ് വിഭാഗത്തിനു കീഴില്‍ വരുന്ന വിവിധ വൈസ് പ്രസിഡന്റ് ടീം പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ എച്ച്.എ.ഗഫൂര്‍, ബഷീര്‍ മേലടി, എ.വി മുസ്തഫ, എന്നിവര്‍ അവതരിപ്പിച്ചു. ശാഖ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചക്ക് വര്‍ക്കിംഗ് പ്രസിഡന്റ് എ.പി.അബ്ദുള്‍ സലാം, സെക്രട്ടറി കെ.സി.കരീം, ഡയറക്ടര്‍ കെ.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അലി അറക്കല്‍, മൂസു രായിന്‍, എം.കെ മുസ്തഫ എന്നിവര്‍ മറുപടി പറഞ്ഞു.

ഡെവലപ്മെന്റ് വിഭാഗത്തിനു കീഴില്‍ വരുന്ന വിവിധ വൈസ് പ്രസിഡന്റ് ടീം പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ മുനീര്‍ കോടി, എസ്.എം ബഷീര്‍, കെ.സി.ഗഫൂര്‍, എച്ച്. അലി കുട്ടി ഹാജി എന്നിവര്‍ അവതരിപ്പിച്ചു. വിവിധ ശാഖാ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചക്ക് വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, വൈസ് പ്രസിഡന്റ് സി. ഫിറോസ്, ഡയറക്ടര്‍ റഫീക്ക് ഉസ്മാന്‍, സെക്രട്ടറിമാരായ പി.എ അബ്ദുല്ലഹ്, യുസുഫ് നുഞ്ഞേരി, സെക്രട്ടറി ലത്തീഫ് എടയൂര്‍, പി.കെ കുട്ട്യാലി, ഡയറക്ടര്‍ ഷാഹിദ് സിദ്ധിക്ക് എന്നിവര്‍ മറുപടി പറഞ്ഞു.

ആര്‍.വി അബ്ദുള്‍ ഹമീദ് മൌലവി ഉദ്ബോധന പ്രസംഗം നടത്തി. 12 വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളടങ്ങിയ കെകെഎംഎ മൈല്‍ സ്ടോന്‍ വൈസ് ചെയര്‍മാന്‍ എന്‍.എ മുനീര്‍ അവതരിപ്പിച്ചു. ബഷീര്‍ മേലടി പി.പി. ഫൈസല്‍ പരിപാടി നിയന്ത്രിച്ചു.

കെ.കെ.എം.എ അംഗങ്ങള്‍ക്കും പൊതു സമൂഹത്തിനുമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന അഞ്ചു പുതിയ പദ്ധതികളെ കുറിച്ചുള്ള കരടു രൂപം പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ ടീം ലീഡര്‍മാരായ സയ്യിദ് റഫീക്ക്, സി. ഫിറോസ്, പി.എ അബ്ദുള്ള, അഹമ്മദ് കല്ലായി, കെ.സി ഗഫൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഇബ്രാഹിം കുന്നില്‍ സെഷന്‍ നിയന്ത്രിച്ചു. പ്രോജക്ട് ടീം പഠന റിപ്പോര്‍ട്ട് ടീം ലീഡര്‍മാര്‍ ചെയര്‍മാന്‍ സഗീര് തൃക്കരിപ്പുര്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍ എന്നിവര്‍ക്ക് കൈമാറി.

സമാപന സമ്മേളനം സിഎഫ്ഒ മുഹമ്മദലി മാത്ര ഉദ്ഘാടനം ചെയ്തു. കെകെഎംഎ ചെയര്‍മാന്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. അബ്ദുള്‍ ഫത്താഹ് തൈയില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ അവലോകനം നടത്തി. സെക്രട്ടറി കെ.സി റഫീക്ക് നന്ദി പറഞ്ഞു. ക്രമീകരണങ്ങള്‍ക്ക് രായിന്‍ കുട്ടി ഹാജി, ഒ.എം ഷാഫി, സംസം റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്