കിംഗ് ടൈഗേഴ്സ് ഇന്‍വിറ്റേഷണല്‍ തൈക്കോണ്േടാ: ഇന്ത്യന്‍ ടൈഗേഴ്സിന് ഉജ്ജ്വലവിജയം
Wednesday, February 12, 2014 8:33 AM IST
റിയാദ്: പതിനൊന്നാമത് കിംഗ് ടൈഗേഴ്സ് ഇന്‍വിറ്റേഷണല്‍ തൈക്കോണ്േടാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ സൌദി ഹ്യുമാനിറ്റേറിയന്‍ സിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

വിവിധ വിഭാഗങ്ങളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ റിയാദിലെ ഇന്ത്യന്‍ ടൈഗേഴ്സ് ഏഴ് മെഡലുകളോടെ ഉജ്ജ്വലവിജയം നേടി. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയാണ് മലയാളികള്‍ക്ക് പ്രാമുഖ്യമുള്ള ഇന്ത്യന്‍ ടൈഗേഴ്സ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം കൈവരിച്ചത്. യാര ഇന്റര്‍നാഷണല്‍ സ്കൂളിലെ യാഷ് ഭുപേന്ദ്ര മിസ്ട്രി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അദ്വൈത് പ്രഭാകര്‍, ആരോമല്‍ അനില്‍കുമാര്‍, അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്കൂളിലെ അമൂല്യ അജിത് കുമാര്‍, നായിഫ് നാസര്‍ എന്നിവര്‍ സ്വര്‍ണം നേടി. യാര ഇന്റര്‍നാഷണല്‍ സ്കൂളിലെ അഭിഷേക് ബി. നായര്‍ വെള്ളിയും അഭിജിത് ബാലചന്ദ്രന്‍ വെങ്കലവും നേടി. യാര ഇന്റര്‍നാഷണല്‍ സ്കൂളിലെ കായികാധ്യാപകനായ കെ. പ്രേമദാസന്റെ വിദഗ്ധ പരിശീലനത്തിലാണ് കായികപ്രതിഭകള്‍ തിളക്കമാര്‍ന്ന വിജയം നേടിയത്.