കല കുവൈറ്റ്, എസ്.കെ. കൃതികളുടെ ആസ്വാദനവും ലൈബ്രറി ഉദ്ഘാടനവും ഫെബ്രുവരി 13ന്
Wednesday, February 12, 2014 8:32 AM IST
കുവൈറ്റ്: ജനകീയ സാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എസ്.കെ. കൃതികളുടെ ആസ്വാദനവും കല സെന്റര്‍ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 13ന് (വ്യാഴം) വൈകുന്നേരം ഏഴിന് മംഗഫ് കലാ സെന്ററിലാണ് പരിപാടികള്‍. എസ്.കെ.കൃതികളുടെ വായനയുടെ അനുഭവങ്ങള്‍ കുവൈറ്റിലെ അദ്ദേഹത്തിന്റെ ആസ്വാദകര്‍ പ്രസ്തുത പരിപാടിയില്‍ പങ്കുവയ്ക്കും.

മുഴുവന്‍ ആളുകളെയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു വി.ഹനീഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക്: 66328388.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍