കെ.സി പിള്ള അനുസ്മരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, February 12, 2014 8:28 AM IST
ദമാം: നവയുഗം സാസ്കാരിക വേദി പ്രഖ്യാപിച്ച കെ.സി പിള്ള അവാര്‍ഡ് സ്വീകരിക്കാന്‍ മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും നിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ പുതുശേരി രാമചന്ദ്രനും കെ.സി പിള്ള അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കാന്‍ മലയാളത്തിന്റെ പ്രിയപെട്ട കവിയും ഗാന രചയിതാവും യുവകലാ സാഹിതിയുടെ അധ്യക്ഷനുമായ പി.കെ ഗോപിയും ഇന്നത്തുെം. ഒപ്പം പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ഇ ഇസ്മയിലും ഉണ്ടാകും. രാത്രി 11 ന് ജെറ്റ് എയര്‍ വിമാനത്തില്‍ ദമാമില്‍ എത്തുന്ന മൂവരേയും നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിക്കും. അതേ സമയം കെ.സി പിള്ള അനുസ്മരണ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു.

കേരളത്തിലെ വ്യത്യസ്ഥ മേഖലയിലെ മൂന്നു പ്രമുഖരെ സൌദിയില്‍ എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് കെ.സി പിള്ള അനുസ്മരണ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കുന്നതെന്ന് നവയുഗം ജനറല്‍ സെക്രട്ടറി ടി.എ തങ്ങള്‍ പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ വ്യത്യസ്ത സംഘടനാ മാധ്യമ സാംസ്കാരിക പ്വ്രര്‍ത്തകര്‍ പരിപാടിയില്‍ സാന്നിധ്യമാകും.

വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ജുബൈലിലെ ബീച്ച് റിസോര്‍ട്ടില്‍ ആണ് കെ.സി പിള്ള അനുസ്മരണ പരിപാടി നടക്കുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് കെ.ഇ ഇസ്മായില്‍ ആണ് പുതുശേരിക്ക് കൈമാറുന്നത്. സിപിഐയുടെ കണ്‍ട്രോള്‍ കമ്മിറ്റി ചെയര്‍മാനും ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകനും ജനസേവനത്തിനായി ജീവിതം മാറ്റിവച്ച നിഷ്കളങ്ക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന കെ.സി പിള്ളയുടെ പേരില്‍ നവയുഗം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ അവാര്‍ഡാണിത്. ഇതിനു മുമ്പായി പി.കെ ഗോപി കെ.സി പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കെ.ഇ ഇസ്മയില്‍ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പ്രസംഗിക്കും. സഫിയ അജിത്, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ എന്നിവര്‍ യോഗത്തില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിക്കും.

വെള്ളിയാഴ്ച ദമ്മാമില്‍ നവയുഗം സംഘടിപ്പിക്കുന്ന കെ.സി ചന്ദ്രപ്പന്‍ അവാര്‍ഡുദാന ചടങ്ങില്‍ മുവരും പങ്കെടുക്കും. ദമാമിലെ മറ്റു ചില പരിപാടികളും പുതുശേരിയും കെ.ഇ ഇസ്മയിലും പങ്കെടുക്കും. ഉച്ചക്ക് ഒന്നോടെ മൂവരും ദമാമിലെ മാധ്യമ പ്രവര്‍ത്തകരെ കാണും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം