കായിക ദിനത്തില്‍ ശ്രദ്ധേയമായി ഫ്രട്ടേണിറ്റി ഫോറം യോഗം
Wednesday, February 12, 2014 8:27 AM IST
ദോഹ: ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന 'ആരോഗ്യമുള്ള ജനത; ആരോഗ്യമുള്ള രാഷ്ട്രം' കാമ്പയിന്‍ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ തുടക്കമായി. ഖത്തര്‍ ദേശീയ കായിക ദിനമായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോര്‍ണിഷിലെ ഷെറാട്ടന്‍ ഹോട്ടലിനടുത്തുള്ള പാര്‍ക്കില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന യോഗാഭ്യാസത്തോടെയാണ് കാമ്പയിന് തുടക്കമായത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഇരുനൂറോളം പേര്‍ യോഗാഭ്യാസത്തിന്റെ ഭാഗമായി.

യോഗ പരിശീലനത്തിനു ഫൈസല്‍ മലയില്‍, റിസ്വാന്‍ കര്‍ണാടക, നൌഷാദ് കെ. മണ്ണോളി, ഇസ്മായില്‍ ടി.ഒ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി വീക്ഷിക്കാന്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്