'ഉള്ളാള്‍ തങ്ങള്‍ ഇസ്ലാമിക കൈരളിക്ക് നവോഥാനത്തിന്റെ ഇസ്ലാമിക വശം പരിച്ചയപെടുത്തിയ നേതാവ്'
Tuesday, February 11, 2014 10:05 AM IST
റിയാദ്: ഞാന്‍ ഒറ്റപ്പെട്ടുപോയാലും സത്യത്തിനുവേണ്ടി പോരാടും എന്ന് പ്രഖ്യാപിച്ച ഉള്ളാള്‍ തങ്ങള്‍ ആത്മീയത ചമയുന്നവര്‍ക്കെതിരെയും നേതൃ സ്ഥാനത്തിനുവേണ്ടി ആളാകുന്നവര്‍ക്കെതിരെയും ധീരമായ ഇടപെടലുകള്‍ എടുത്ത നേതാവായിരുന്നുവെന്ന് റിയാദില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപെട്ടു.

ഇസ്ലാമിക് കള്‍ച്ചറല്‍ ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ (ഐസിഎഫ്) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സുള്‍ഫിക്കര്‍ അലി നയിമി ഉദ്ഘാടനം ചെയ്തു. ജീവിച്ചിരിക്കുന്ന പല മത, രാഷ്ട്രീയ സാമൂഹിക നേതാക്കളെയും വിസ്മയിപ്പിച്ച ഒരു മഹാ പണ്ഡിതനായിരുന്നു സയ്യിദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബുഖാരി എന്ന ഉള്ളാള്‍ തങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപെട്ടു. നവോഥാനം എന്നത് വാക്കുകളില്‍ ഒതുക്കാതെ ഇസ്ലാമിക കൈരളിക്ക് നവോഥാനത്തിന്റെ ഇസ്ലാമിക വശം പരിച്ചയപെടുത്തിയത് ഉള്ളാള്‍ തങ്ങള്‍ ആണ്. ലോകം അംഗീകരിച്ച കേരളത്തിലെ മദ്രസ പ്രസ്ഥാനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ ഉള്ളാള്‍ തങ്ങള്‍ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. വിശ്വാസത്തില്‍ വിട്ടു വീഴ്ച നല്‍കാതെ മത സൌഹാര്‍ദ്ദം എങ്ങനെ നിലനിര്‍ത്താമെന്നു സമൂഹത്തിനു കാണിച്ച കൊടുത്ത സൂഫീവര്യനായിരുന്നു ഉള്ളാള്‍ തങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ഒഐസിസി പ്രധിനിധി സി.എം കുഞ്ഞിസാഹിബ് ഉള്ളാള്‍ തങ്ങളോടൊപ്പം നടത്തിയ ഹജ്ജിന്റെ അനുഭവങ്ങള്‍ പങ്കുവച്ചത് സദസിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഹക്കീം മാറാത്ത് (നവോദയ) അബൂബക്കര്‍ സഖാഫി (ആര്‍എസ്സി) മൊയ്തീന്‍ കോയ (കെഎംസിസി) അഷ്റഫ് വടക്കേവിള (എന്‍ആര്‍കെ) മാള മൊയ്തീന്‍ (ഒഐസിസി) ഇബ്രാഹിം സബ്ഹാന്‍, നാസര്‍ കാരന്തൂര്‍ തുടങ്ങിയവരും അനുശോചിച്ചു.

ഐസിഎഫ് സൌദി നാഷണല്‍ സിക്രട്ടറി അബൂബക്കര്‍ അന്‍വരി അധ്യക്ഷത വഹിച്ചു. ഐസിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നിസാര്‍ കാട്ടില്‍ സ്വാഗതവും ഉമര്‍ പന്നിയൂര്‍ നന്ദിയും പറഞ്ഞു.