റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി പ്രഖ്യാപിച്ച 32 ബൈത്തുറഹ്മകളുടെ ശിലാസ്ഥാപനച്ചടങ്ങ് ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് മലപ്പുറം മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടത്താന്‍ ബൈത്തുറഹ്മ സംഘാടക സമിതിയുടെയും മണ്ഡലം ഭാരവാഹി
കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജില്ലയിലെ 16 നിയോജകമണ്ഡലം കമ്മിറ്റികളുടെയും പരിപൂര്‍ണ സഹായത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് റിയാദിലെ പൊതുസമൂഹത്തില്‍നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജില്ലയിലെ നിര്‍ധനരായ 32 കുടുംബങ്ങള്‍ക്കാണ് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിവിധ രാഷ്ട്രീയ-സാംസ്കാരിക-മത രംഗത്തെ പ്രമുഖരും സംബന്ധിക്കും. തുടര്‍ന്ന് പ്രവാസി കുടുംബസംഗമവും ഇശല്‍ സന്ധ്യയും നടക്കും.
ബത്ഹ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ യൂനുസ് സലീം താഴെക്കോട് അധ്യക്ഷത വഹിച്ചു. റഫീഖ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ കോയ, കെ.കെ കോയാമു ഹാജി, ഉസ്മാന് അലി പാലത്തിങ്ങല്‍, സി.പി മുസ്തഫ, അഡ്വ. അനീര്‍ ബാബു, അഷ്റഫ് കല്പകഞ്ചേരി, ബഷീര്‍ വെട്ടം, സാജിദ് മൂന്നിയൂര്‍, ഹമീദ് വെട്ടത്തൂര്‍, ഹാരിസ് തലാപ്പില്‍, ബഷീര്‍ ഇരുമ്പുഴി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുഹമ്മദ് പട്ടര്‍കുളം, കെ.ടി അബൂബക്കര്‍ കടന്നമണ്ണ, സമദ് സീമാടന്‍, സഫീര്‍ പറവണ്ണ, നാസര്‍ അരീക്കാട്, കുഞ്ഞിപ്പ തവനൂര്‍, മുനീര്‍ വാഴക്കാട്, ഫൈസല്‍ ചേളാരി, അലി ഹസന് മൈത്ര, നൌഷാദ് ചാക്കീരി, ഹമീദ് ക്ളാരി, നൌഷാദ് ചോക്കാട്, മുഹമ്മദ് പൊന്മള, സാലിഹ് അമ്മിനിക്കാട്, കെ.പി മുഹമ്മദ് വണ്ടൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശുഐബ് പനങ്ങാങ്ങര സ്വാഗതവും മൊയ്തീന്‍കുട്ടി തെന്നല നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍