ഷിഹാബ് കൊട്ടുകാടിന് ദമാമില്‍ നവയുഗം സ്വീകരണം നല്‍കുന്നു
Monday, February 10, 2014 9:38 AM IST
ദമാം: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവും പ്രമുഖ ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാടിന് ദമാമില്‍ നവയുഗം സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

നിസ്വാര്‍ഥമായ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരന്റെ കണ്ണീരൊപ്പാന്‍കഴിഞ്ഞ ഷിഹാബ് കൊട്ടുകാടിനു ലഭിച്ച പ്രവാസി ഭാരതീയ സമ്മാന്‍ അംഗീകാരം ഇന്ത്യക്കാരായ മുഴുവന്‍ പ്രവാസികള്‍ക്കും അഭിമാനകരമാണെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 14 ന് (വെള്ളി) വൈകുന്നേരം നാലിന് ദമാം നെസ്റ്റോ ഹാളില്‍ നടക്കുന്ന 'മാനിഭം 2014' പരിപാടിയിലാണ് ഷിഹാബിനു സ്വീകരണം നല്‍കുന്നത്. സമ്മേളനത്തിലേയ്ക്ക് മുഴുവന്‍ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം പത്രക്കുറുപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം