എരുമേലി പരമേശ്വരന്‍ പിള്ളയുടെ വേര്‍പാടില്‍ കല കുവൈറ്റ് അനുശോചിച്ചു
Monday, February 10, 2014 9:21 AM IST
കുവൈറ്റ്: പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ എരുമേലി പരമേശ്വരന്‍ പിള്ളയുടെ വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു പരമേശ്വരന്‍ പിള്ളയെന്നും കല കുവൈറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വേദനിക്കുന്ന സാഹിത്യ കേരളത്തിന്റെ ദുഃഖത്തില്‍ കല കുവൈറ്റും പങ്കുചേരുന്നതായി പ്രസിഡന്റ്് ജെ. സജിയും ജനറല്‍സെക്രട്ടറി ടി.വി. ജയനും പത്രകുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍