ജിദ്ദ : ശാസ്ത്രീയമായ സംഘടനാ പ്രവര്‍ത്തനത്തിന്റെയും നേതൃത്വം,വ്യക്തിത്വം എന്നിവയുടെയും സക്രിയമായ വിവിധ ചര്‍ച്ച സെഷനുകള്‍ അരങ്ങേറിയ കൊണ്േടാട്ടി പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച 'സജീവം 14' ഏകദിന പഠന ക്യാമ്പ് പുതുമയുള്ള അനുഭവങ്ങള്‍ സമ്മാനിച്ചു.
രാവിലെ ഒമ്പതിന് ശറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ കെഎംസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി രായിന്‍ കുട്ടി നീറാട് ഉദ്ഘാടനം നിര്‍വഹിച്ചു. സമ്പന്നവും സൂഫിവര്യന്മാരുമായ നേതൃത്വം കാണിച്ച മാതൃകാപരമായ പാത പിന്തുടര്ന്ന് സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിസ്വാര്‍ഥമായി കര്‍മ്മ രംഗത്ത് ഇറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കെഎംസിസി കൊണ്േടാട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ഇത്താക്ക അധ്യക്ഷത വഹിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് സജീവമായ ഇടപെടലുകളിലേക്ക് നയിച്ച ഐസ് ബ്രേക്കിംഗ് സെഷന് ബഷീര്‍ തൊട്ടിയന് നേതൃത്വം നല്കി.
ഇസ്ലാമിനും മുസലിം ഭരണാധികാരികള്‍ക്കും ലോകത്ത് എന്നും വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഉണ്ടായിട്ടുള്ളതെന്നും എന്നാല്‍ അങ്ങനെയുള്ള ചരിത്രം ലോകത്ത് പ്രചരിക്കുന്നില്ലെന്നും 'ധര്‍മ്മ വിചാരം' എന്ന സെഷനില്‍ മുസ്തഫ ഹുദവി പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് നൂറു വര്‍ഷം ഭരിച്ച ബ്രിട്ടീഷുകാരെ നമ്മള് തുരത്തിയോടിച്ചപ്പോള്‍ 800 വര്‍ഷം ഭരിച്ച മുഗളന്മാര്ക്ക് അങ്ങനെയൊരു അനുഭവമില്ലെന്നു മാത്രമല്ല അവരുടെ ഭരണസസ്തംഭങ്ങള് ഇന്നും നമ്മുടെ അഭിമാന സ്തംഭങ്ങളാവുകയും ചെയ്തിരിക്കുന്നു. ധര്മ്മവിചാരത്തില് ഇഷ്തിയാഖ് ഷാനു തങ്ങള്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു നടന്ന യൂണിറ്റ് കമ്മിറ്റി രൂപീകരണം അബ്ദുറഹ്മാന് മധുവായി,ബക്കര്‍ തുറക്കല്‍ ,ബാപ്പു മുണ്ടപ്പലം എന്നിവര്‍ നിയന്ത്രിച്ചു.
ഉച്ചക്ക് ശേഷം നടന്ന 'ഫ്ളൈ ആസ് എ ഫാള്ക്കണ്' എന്ന സെഷനില്‍ ഇസ്മയില്‍ മരിതെരി ക്ളാസെടുത്തു. വ്യക്തിത്വ വികസനത്തിനും നേതൃത്വഗുണത്തിനും നമ്മുടെ കണ്ണുകളെയും പുഞ്ചിരിയേയും നന്നായി ഉപയോഗിച്ചാല്‍ മാത്രം മതിയെന്നും കുടുംബത്തിലാണ് നമ്മുടെ വ്യക്തിത്വത്തിന്റെ ആദ്യപാഠങ്ങള്‍ പ്രകടമാക്കേണ്ടാതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത സെഷന് മുഷ്താഖ് അലി സ്വാഗതവും കബീര്‍ കൊണ്േടാട്ടി നന്ദിയും പറഞ്ഞു.
വൈകുന്നേരം നാലിന് നടന്ന പൊളിറ്റിക്കല്‍ ക്വിസ് രായിന്‍കുട്ടി നീരാട് ബഷീര്‍ തൊട്ടിയന്,ഗഫൂര്‍ കൊണ്േടാട്ടി എന്നിവര്‍ നേതൃത്വം നല്കി. ക്വിസില്‍ നീരാട് യൂണിറ്റ് ഒന്നാം സ്ഥാനവും തുറക്കല്‍ രണ്ടാം സ്ഥാനവും കൊളത്തൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്ഷേമനിധി,നോര്‍ക്ക റൂട്സ്, കുടുംബ സുരക്ഷ എന്നിവയെ കുറിച്ച് കൊണ്േടാട്ടി പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഉമ്മര്‍കോയ തുറക്കല്‍ വിവരിച്ചു. ആരംഭിക്കാനിരിക്കുന്ന ബിസിനസ്സ് ഗ്രൂപ്പ് പ്രഖ്യാപനം പ്രസിഡന്റ് നാസര്‍ ഇത്താക നടത്തി.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ അനിവാര്യമായ ഒരു രംഗ പ്രവേശനമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നടത്തിയതെന്നും അന്ന് ഈ ഹരിത സന്ദേശവുമായി ഖായിദേമില്ലത്ത് ഇസ്മയില്‍ സാഹിബ് ഇന്ത്യയുടെ നാനാദിക്കിലും കടന്നു ചെന്നെങ്കിലും കേരളക്കര മാത്രമാണ് രണ്ടു കൈയും നീട്ടി സ്വീകരിച്ചതെന്നും അതുകൊണ്ട് മാത്രമാണ് ഇന്ത്യയില്‍ കേരളത്തില്‍ മാത്രം മുസ്ലിങ്ങള്‍ ഉന്നതമായ നിലവാരം പുലര്ന്നതെന്നുമുള്ള സച്ചാര്‍ കമ്മീഷന്റെ കണ്െടത്തലുകളില്‍ എത്തി നിന്നതെന്നും നാസര്‍ വെളിയങ്കോട് പറഞ്ഞു.'മുസ്ലിം ലീഗ് നിലപാടുകളുടെ രാഷ്ട്രീയം' എന്ന പൊളിറ്റിക്കല്‍ സെഷനില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഫര്‍ കൊടവണ്ടി സ്വാഗതവും ബഷീര്‍ കരുവാമ്പുറം നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കൊണ്േടാട്ടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നസീം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസ്റുകള്‍ക്കെതിരെ പ്രചാരണ രംഗത്തിറങ്ങണമെന്നു അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ സി.കെ ശാക്കിര്‍, ഇസ്മയില്‍ മുണ്ടക്കുളം, മക്ക കെഎംസിസി ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍, മണ്ഡലം കെഎംസിസി പ്രസിഡന്റ് എം.കെ നൌഷാദ്, കുഞ്ഞ നീരാട്, സുല്‍ത്താന്‍ തവന്നൂര്‍ ,റസാക്ക് വെട്ടത്തൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നാസര്‍ ഇത്താക്ക അധ്യക്ഷത വഹിച്ചു. ഉമ്മര്‍ കോയ തുറക്കല്‍ സ്വാഗതവും എ.ടി ബാവ തങ്ങള്‍ നന്ദിയും പറഞ്ഞു. ഓര്‍മ്മ ശക്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുസ്താഖലി കാഞ്ഞീരപറമ്പ്, പൂക്കളെ പരിചയപ്പെടുത്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇഷ്തിയാസ് തങ്ങള്‍ ബാപ്പു മുണ്ടപ്പലം, ജീപ്പാസ് നറുക്കെടുപ്പ് ജേതാക്കള്‍, ക്വിസ് ജേതാക്കള്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ റീഗല്‍ ഡേ റ്റു ഡേ, ഏഷ്യന്‍ ചോയ്സ് അലവികുട്ടി, റജബ് കാര്‍ഗോ ഷഫീഖ് എന്നിവര്‍ വിതരണം ചെയ്തു.
സജീവം '14 ഏക ദിന പഠന ക്യാമ്പ് ഇശല്‍ രാവ് ഗാന സന്ധ്യയോടെ സമാപിച്ചു. ജമാല്‍ പാഷ, സയ്യിദ് മഷ്ഹൂദ് തങ്ങള്‍, ധന്യ പ്രസാദ്, ഫര്‍സാന യാസിര്‍, ഹരീഷ് കോഴിക്കോട്, നസ്രു കിഴിശേരി, ആശിര് കൊല്ലം, സംഗീത ഹരീഷ്, യുനുസ് തൃത്താല, ഇസ്മയില്‍, അനന്തകൃഷ്ണന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍