'എനേര്‍ജിയ സീസണ്‍ 2' ഫെബ്രുവരി 26ന്
Monday, February 10, 2014 9:16 AM IST
കുവൈറ്റ്: കുവൈറ്റ് യുവദീപ്തി കെസിവൈഎം യുഎഇ എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് സിനിമാറ്റിക് ഡാന്‍സ് മത്സരം 'എനേര്‍ജിയ സീസണ്‍ 2' അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഫെബ്രുവരി 26ന് (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തുന്നു.

സീനിയര്‍, ജൂണിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. മത്സര വിജയികള്‍ക്ക് യഥാക്രമം ഗഉ 75, ഗഉ 50, ഗഉ 25 കാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത സര്‍ട്ടിഫിക്കറ്റും മെഡലും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 97580913, 55241216, 67086751.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്