അങ്കമാലി പ്രവാസി അസോസിയേഷന്‍ പുതുവത്സരാഘോഷവും കുടുംബസംഗമവും നടത്തി
Monday, February 10, 2014 9:15 AM IST
കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷവും കുടുംബസംഗമവും വിവിധ പരിപാടികളോടെ അബാസിയ സെന്റ് അല്‍ഫോന്‍സാ ഹാള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

പ്രസിഡന്റ് ബേക്കന്‍ ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സാന്താക്ളോസ് ക്രിസ്മസ്, പുതുവത്സര കേക്ക് മുറിക്കുകയും സന്ദേശം നല്‍കുകയും ചെയ്ത് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം പ്രഫുല്ലകുമാര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിജി പൈലി സ്വാഗതവും ട്രഷറര്‍ സജീവ് പോള്‍ നന്ദിയും പറഞ്ഞു. സന്താക്ളോസ് യാത്രയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പേകി. പരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു. ആന്റോ പോള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്