യുഎഇയിലെ സ്കൂള്‍ കുട്ടികള്‍ക്കായ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Saturday, February 8, 2014 9:56 AM IST
ദുബായ്: യുഎഇയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള ക്വിസ് മത്സരം ഗിീംഹലറഴല ഝൌല 2014 ഫെബ്രുവരി ഏഴിന് (വെള്ളി) ദുബായ് അക്കാഡമിക് സിറ്റിയിലെ ബിറ്റ്സ് പിലാനി കാമ്പസില്‍ നടക്കും.

ബിറ്റ്സ് പിലാനിയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മത്സരം ബോണ്‍ വിറ്റ ക്വിസ് മത്സരങ്ങളിലൂടെ പ്രശസ്തനായ ക്വിസ് മാസ്റര്‍ ഉലൃലസ ഛ ആൃശലി ആണ് നയിക്കുന്നത്. യുഎഇയിലെ വിവിധ എമിരേറ്റുകളില്‍ പഠിക്കുന്ന എട്ടു മുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന മത്സരത്തില്‍ ഒരു സ്കൂളില്‍ നിന്നും ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം.

ഇംഗ്ളീഷിലായിരിക്കും ചോദ്യങ്ങള്‍. ദുബായ് അക്കാഡമിക് സിറ്റിയിലെ ബീറ്റ്സ് പിലാനി കാമ്പസില്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന പ്രാഥമിക റൌണ്ട് എഴുത്തു പരീക്ഷയില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ സെമിഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കണം. ഇതില്‍നിന്നും വിജയിക്കുന്ന ആറു ടീമുകള്‍ ഫൈനലില്‍ മത്സരിക്കും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 ദിര്‍ഹം വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് ട്രോഫി എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍ രണ്ടുപേര്‍ ഉള്ള ടീം ആയി രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച സ്കൂള്‍ മേലധികാരികളുടെ സാക്ഷിപത്രത്തോടൊപ്പം സമര്‍പ്പിക്കണം. എന്‍ട്രി സൌജന്യമാണ്.

പരിപാടിയുടെ പ്രായോജകര്‍ ജിയോ ഗ്രൂപ്പ്, എമറൈറ്റ്സ് എയര്‍ലൈന്‍, ഇമാക്സ്, എഎഫ്സി ഹോള്‍ഡിംഗ്സ്, നെഹ്റു നെറ്റ് വര്‍ക്ക്, മക്കാഡമിയ, നികുഞ്ചം കണ്‍സ്ട്രക്ഷന്‍സ്, റക്സ്ടണ്‍, ആല്‍ഫ ലിങ്ക്, എപിടി ഗ്ളോബല്‍ മറൈന്‍, സാപില്‍, ഷെയ്മാക്, ട്രിയാങ്കില്‍ മറൈന്‍, മെപ്സ്, പിനാക്കിള്‍, സൂംലെക്സ് തുടങ്ങിയവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സിീംഹലറഴലൂൌലൌമല.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള