പനോരമ വിദ്യാഭ്യാസ, മെഡിക്കല്‍ സഹായങ്ങള്‍ വിതരണം ചെയ്തു
Saturday, February 8, 2014 9:55 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടില്‍ വിദ്യാഭ്യാസ, മെഡിക്കല്‍ സഹായങ്ങള്‍ വിതരണം ചെയ്തു.

ജന്മനാ ശരീരം തളര്‍ന്നു ആജീവനാന്തം ചികിത്സ ആവശ്യമായ നാരങ്ങാനം കണമുക്ക് പാറയില്‍ വീട്ടില്‍ സോമന്റെ മകന്‍ സ്വരാജിനും ഹൃദ്രോഗത്താലും കാന്‍സറിനാലും ചികിത്സയില്‍ കയിയുന്ന പത്തനംതിട്ട നന്നുവക്കാട് മാടപ്പള്ളില്‍ വീട്ടില്‍ തങ്കമ്മ വര്‍ഗീസിനും ഇരുപതിനായിരം രൂപാ വീതമുള്ള സഹായങ്ങള്‍ പനോരമ രക്ഷാധികാരി അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ വിതരണം ചെയ്തു.

അഞ്ച് സ്ത്രീകള്‍ മാത്രമടങ്ങുന്ന വീട്ടില്‍ നിത്യവൃത്തിക്കും മറ്റു വരുമാനത്തിനും ബുദ്ധിമുട്ടുന്ന കവുങ്ങുംപ്രയര്‍ നെടുംപറമ്പില്‍ വീട്ടില്‍ ശോശാമ്മ വര്‍ഗീസിനും കുടുംബത്തിനും പനോരമ അംഗം മോനിച്ചന്‍ ഇടമണ്‍ സംഭാവന ചെയ്ത തയ്യല്‍ മെഷീന്‍ നല്‍കി. മകള്‍ സോണിയ്ക്ക് ബിഎഡ് പഠനത്തിനായി പതിനായിരം രൂപയുടെ സഹായവും ശിവദാസന്‍ നായര്‍ എംഎല്‍എ വിതരണം ചെയ്തു.

പനോരമ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ രാജു ജോര്‍ജ്, എകിസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ പ്രക്കാനം, സി.കെ വര്‍ഗീസ്, ബിനു വടശേരിക്കര, മോനച്ചന്‍ ഇടമണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം