കല കുവൈറ്റ് വഫ്രയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, February 8, 2014 5:36 AM IST
കുവൈറ്റ്: കുവൈറ്റിന്റെ ജനവാസ പ്രദേശത്ത് അകലെ സ്ഥിതി ചെയ്യുന്ന വഫ്ര മേഖലലയില്‍ താമസക്കാരായ മലയാളികളും അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കല കുവൈറ്റ് വഫ്ര യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് കല കുവൈറ്റ് ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാജേഷ്, ബിനോയ്, ജോര്‍ജ്ജ്, ലിബിന്‍ എബ്രഹാം, സോബിന്‍. എ. ജോര്‍ജ്, രതീഷ്കുമാര്‍, ജയ്സണ്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

ഫഹഹീല്‍ മേഖല സെക്രട്ടറി അനില്‍ കൂക്കിരി, സാമൂഹ്യ വിഭാഗം സെക്രട്ടറി മൈക്കള്‍ ജോണ്‍സന്‍, ഷാജു.വി.ഹനീഫ്, സുഗതകുമാര്‍, സജി തോമസ് മാത്യു, ജെയിംസ്.കെ.തോമസ്, സുനില്‍കുമാര്‍, രവീന്ദ്രപിള്ള, ജിജോ ഡൊമനിക്, രതീഷ്, പി.കെ.സുഗതന്‍, അബ്രഹാം മാത്യു, സലേഷ്, വിജയമോഹന്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍