മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി
Friday, February 7, 2014 10:16 AM IST
ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന 'ദീപിക' റിപ്പോര്‍ട്ടര്‍ എം.കെ ആരിഫ്, കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറിപോകുന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ റമീസ് ചാത്തിയാറ എന്നിവര്‍ക്ക് ഇന്ത്യന്‍ മീഡിയ ഫോറം (ഐഎംഎഫ്) യാത്രയയപ്പു നല്‍കി.

സ്കില്‍ഡ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് പാതിരിപ്പറ്റ, പി.എന്‍ ബാബുരാജ്, കക്കുളത്ത് അബ്ദുള്‍ഖാദര്‍, അമാനുള്ള വടക്കാങ്ങര, ഒ.പി ഷാനവാസ്, ജിബി മാത്യു, കെ. മുജീബുറഹ്മാന്‍, ഹനീഫ എടക്കാട്, സന്തോഷ് ചന്ദ്രന്‍, ഐഎംഎഫ് ജനറല്‍ സെക്രട്ടറി അഷറഫ് തൂണേരി, സെക്രട്ടറി സാദിഖ് ചെന്നാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മീഡിയ ഫോറം വക ഉപഹാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ അഹമ്മദ് പാതിരിപ്പറ്റ, കക്കുളത്ത് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ഇരുവര്‍ക്കും കൈമാറി. എം.കെ ആരിഫ്, റമീസ് ചാത്തിയാറ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.