ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ സൈബര്‍ സംഗമം ഫെബ്രുവരി എട്ടിന്
Thursday, February 6, 2014 9:18 AM IST
മനാമ: സൈബര്‍ ലോകത്ത് മുസ്ലിം ലീഗിനുവേണ്ടി ശക്തമായി പോരാടുന്ന സൈബര്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി സോഷ്യല്‍ മീഡിയകളിലൂടെ മുസ്ലിം ലീഗിനെ പൊതുസമൂഹത്തില്‍ കൂടുതല്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സൈബര്‍ സംഗമം ഫെബ്രുവരി എട്ടിന് (ശനി) രാത്രി 7.30ന് ബഹ്റൈന്‍ കെഎംസിസി ഹാളില്‍ നടക്കും.

പ്രവാസം നന്മയുടെ കരുതി വയ്പിന് എന്ന പ്രമേയവുമായി ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിവരുന്ന സംഗമം 2014 ന്റെ ഭാഗമായി ഒരുക്കിയ സൈബര്‍ സംഗമത്തില്‍ സോഷ്യല്‍ മീഡിയകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും പ്രമുഖര്‍ ക്ളാസ് എടുക്കുന്നതാണ്. പരിപാടിയില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 33444257, 33161984.

റിപ്പോര്‍ട്ട്: ഫൈസല്‍ വില്യാപ്പള്ളി