രണ്ട് വൃക്കകളും തകരാറിലായ പ്രവാസി ചികിത്സക്കായി സഹായം തേടുന്നു
Thursday, February 6, 2014 9:16 AM IST
റിയാദ്: ഷിഫ സനയയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ഷോ0് തൊഴിലാളിയായ തിരുവനന്തപുരത്തിനടുത്ത് വര്‍ക്കല, മേലേവെട്ടൂര്‍, സരോജ വിലാസത്തില്‍ കെ.അനില്‍ കുമാര്‍ ആണ് (56) റിയാദില്‍ ജോലിചെയ്യവേ ശരീരമാകെ നീരുവന്ന് വീര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ബത്തയിലെ സ്വകാര്യ ക്ളീനിക്കിനെ സമീപച്ചതും വൃക്കരോഗമാണന്ന് കണ്െടത്തിയതും. ഡോക്ടറുടെ നിര്‍ദേശാനുസരണം തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെത്തിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇരുവൃക്കകളേയും ഗുരുതരമായി അസുഖം ബാധിച്ചിട്ടുണ്െടന്നും അസുഖത്തിന് നാലഞ്ചു വര്‍ഷത്തെ കാലപഴക്കം ഉണ്െടന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ ചികിത്സക്കായി എറണാകുളം അമൃതാ ഹോസ്പിറ്റലിലേക്ക് മാറ്റി ഡയാലിസിസിന് വിധേയമാക്കി ജീവന്‍ നിലനിര്‍ത്തിയിരിക്കുകയാണ്. അനില്‍ കുമാറിന്റെ സഹോദരി വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ഡയാലിസിസിനും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വേണ്ടിവരുന്ന ഒമ്പതു ലക്ഷത്തിലധികം രൂപ എങ്ങനെ കണ്െടത്തുമെന്ന് അറിയാതെ കുഴയുകയാണ് ഈ പ്രവാസി കുടുംബം.

റിയാദ് ഷിഫയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പില്‍ പണിക്കാരനായിരുന്നു അനില്‍കുമാര്‍. നേരത്തേ സ്വന്തമായി വര്‍ക്ഷോപ്പ് ഉണ്ടായിരുന്നെങ്കിലും അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീപിടുത്തത്തില്‍ കത്തി നശിച്ചു. അതുമൂലം ഉണ്ടായ വന്‍കടബാധ്യതയില്‍ നിന്ന് ഒരുവിധം കരകയറി വരുന്നതിനിടയിലാണ് മാരകമായ അസുഖംബാധിച്ച് ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. നിര്‍ധന കുടുംബാംഗമായ അനില്‍ കുമാറിന്റെ സംരക്ഷണയിലാണ് വൃദ്ധയായ മാതാവും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം. മൂത്ത മകന്‍ അനീഷ് ഷിഫയില്‍ മറ്റൊരു ഫര്‍ണീച്ചര്‍ കമ്പനിയില്‍ തുഛമായ വരുമാനത്തിന് ജോലി നോക്കുന്നു. മകള്‍ അനുജ വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ കൃഷ്ണ വിദ്യാര്‍ഥിയും.

രണ്ട് ദശാബ്ദകാലത്തോളം പ്രവാസ ജീവിതം നയിച്ചിട്ടും ചികിത്സക്കായി മറ്റ് പ്രവാസികളുടെ കരുണ തേടുകയാണ് അനില്‍ കുമാറിന്റെ ഭാര്യ ബേബി ഈ പ്രവാസിയുടെ ചികിത്സക്കായി സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ നവോദയ റിയാദ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായ ഷിഫ യൂണിറ്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരു ജനകീയ കമ്മിറ്റിക്ക് വെള്ളിയാഴ്ച്ച രൂപം നല്‍കും. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ രവീന്ദ്രന്‍ (1668972375), ഇബ്രാഹിം 1667411786 എന്നിവരെ ബന്ധപ്പെടുക.