താജുല്‍ ഉലമക്കുവേണ്ടി അബാസ് അലവി മാലിക്കിയുടെ വീട്ടില് ദിക്ക്ര്‍ ദുആ മജ്ലിസ്
Wednesday, February 5, 2014 7:42 AM IST
മക്ക: താജുല്‍ ഉലമ മര്‍ഹൂം ഉള്ളാല്‍ തങ്ങള്‍ക്കുവേണ്ടി മക്കയിലെ സുപ്രസിദ്ധ പണ്ഡിതനും ഇവിടുത്തെ പ്രശസ്തമായ സയ്യിദ് കുടുംബാംഗവുമായ സയ്യിദ് അബാസ് അലവി മാലിക്കി അവിടുത്തെ വീട്ടില്‍ പ്രത്യേകമായ ദിക്ക്ര്‍ ദുആ മജ്ലിസ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി ഏഴിന് (വെള്ളി) മഗ്രിബ് നിസ്കാരനന്തരം നടക്കുന്ന പരിപാടിയിലേക്ക് അബാസ് അലവി മാലിക്കി അവര്‍കള്‍ക്കുവേണ്ടി മക്കയിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്ക് 050 2094659.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍