കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബാലവേദി കുവൈറ്റ് ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു
Wednesday, February 5, 2014 7:06 AM IST
കുവൈറ്റ്: ബാലവേദി കുവൈറ്റ് റിപബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഫഹഹീല്‍ സാല്‍മിയ മേഖല കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ' ബോധവല്‍ക്കരണ ക്ളാസ്് സംഘടിപ്പിച്ചു. മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദിവാകരനും മോളി ദിവാകരനും ക്ളാസിനു നേതൃത്വം നല്‍കി.

ക്ളാസിനു മുന്നോടിയായി നടന്ന ആഘോഷ പരിപാടികള്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് എസ്.നായര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മെര്‍ലിന്‍ അബ്രഹാം റിപബ്ളിക്ദിന സന്ദേശം അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കാരുണ്യം പദ്ധതിയുടെ അനുഭവ കുറിപ്പ് കുമാര്‍ അപര്‍ണ ഷൈനും ആശംസകള്‍ നേര്‍ന്നുകൊണ്ട് സുമതി ബാബു, അനില്‍ ജോസഫ് എന്നിവരും സംസാരിച്ചു. ഷെറിന്‍ ഷാജു അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. കാരുണ്യം പദ്ധതിയുടെ റിപ്പോര്‍ട്ട് രക്ഷകര്താ സമിതിക്കുവേണ്ടി ലിപി പ്രസീദ് അവതരിപ്പിച്ചു. ആസഫ് അലി ആമുഖ പ്രസംഗം നടത്തിയ പരിപാടിയില്‍ കുമാരി സെന്‍സ അനില്‍ സ്വാഗതവും ഐശ്വര്യ മാത്യു ചപ്രത് നന്ദിയും പ്രകടിപ്പിച്ചു. ബാലവേദി കുവൈറ്റ് കോര്‍ഡിനേറ്റര്‍ രഹീല്‍.കെ.മോഹന്‍ദാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ആഘോഷ പരിപാടികള്‍ക്കും ബോധവല്‍ക്കരണ ക്ളാസ്സിനും ജിസ്ന ആസഫ്, അമ്പിളി രഹീല്‍, ബിജി സിദ്ദീക്ക്, ഷിനി സുനില്‍, സുഭ ഷൈന്‍, സുരേഷ് ബാബു, ദേവദാസ്, അനില്കൂക്കിരി, ജെയിംസ്.കെ.തോമസ്, സുഗതകുമാര്‍, രവീന്ദ്രന്‍ പിള്ള, പ്രസീദ്, ജിജോ ഡൊമനിക്, രഘു, കെ.പി.ഷൈന്‍, സനല്‍കുമാര്‍, നോബി ആന്റണി ഷാജുഹനീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍