സമസ്ത മീലാദ് സ്വാഗത സംഘം ഫെബ്രുവരി അഞ്ചിന് മനാമയില്‍
Tuesday, February 4, 2014 10:13 AM IST
മനാമ: മുത്തുനബി സ്നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്രകമ്മിറ്റി നടത്തി വരുന്ന നബിദിന കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ സുപ്രധാന യോഗം ഫെബ്രുവരി അഞ്ചിന് (ബുധന്‍) രാത്രി എട്ടിന് മനാമ സമസ്ത ഓഫീസില്‍ ചേരുമെന്നും ബന്ധപ്പെട്ടവരെല്ലാം പങ്കെടുക്കണമെന്നും കണ്‍വീനര്‍ എസ്.എം.അബ്ദുള്‍ വാഹിദ് സാഹിബ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ രാജാസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനാമ സമസ്ത കേന്ദ്ര മദ്രസാ വിദ്യാര്‍ഥികളുടെ മീലാദ് ഫെസ്റും വാര്‍ഷികവും യോഗത്തിലെ പ്രധാന അജണ്ടയാണ്.