യൂത്ത് ഇന്ത്യ ഇംഗ്ളീഷ് ക്ളബ് ഉദ്ഘാടനം ചെയ്തു
Tuesday, February 4, 2014 8:12 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ സൌത്ത് ചാപ്റ്ററിനു കീഴില്‍ ആരംഭിക്കുന്ന ഇംഗ്ളീഷ് ക്ളബ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്തു. വ്യക്തി എന്നത് അറിവിന്റെ സാകല്യമാണ്. മാതാവിനും പിതാവിനും ഗുരുവിനും ശേഷം ഭാഷയാണ് മനുഷ്യനെ എറ്റവും സ്വാധീനിക്കുന്നത്. പ്രവാസം നല്‍കുന്ന ഭാഷയുടെ തലം വളരെ വലുതാണെന്നും സ്വന്തം ഭാഷയിലൂന്നി മറ്റു ഭാഷകള്‍ സ്വായത്തമാക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ഭാഷയാണു ലോകത്തിലെ ഏറ്റവും വലിയ ആയുധമെന്നും അറിവുള്ളവനു മാത്രമേ ലോകത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധ്യമാകൂ എന്നും വായനയിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അറിവും ഭാഷാപരമായ മികവും വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും ആശംസകള്‍ അര്‍പ്പിച്ച് സൌദി ഗസറ്റ് സീനിയര്‍ ലേഖകന്‍ ഹസന്‍ ചെറൂപ്പ പറഞ്ഞു.

ഭാഷയുടെ അടിസ്ഥാനങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കിയാല്‍ മാത്രമേ ശരിയായ ആശയ വിനിമയം സാധ്യമാവൂ എന്ന് ജിദ്ദാ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി പ്രഫ. റെയ്നോള്‍ഡ് അഭിപ്രായപ്പെട്ടു. നിഷ്ക്രിയമായിക്കൊണ്ടിരിക്കുന്ന യുവതക്കു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള, സജീവതയുള്ള, ധാര്‍മികതയുള്ള, ക്രിയാത്മകമായി ഇടപെടുന്ന യുവതയാണു യൂത്ത് ഇന്ത്യയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് പറഞ്ഞു.

തനിമ ജിദ്ദ സൌത്ത് സോണ്‍ വൈസ് പ്രസിഡന്റ് മഹബൂബ് അലി ആശംസ നേര്‍ന്നു. സി.എച്ച് റാഷിദ് സ്വഗതവും അബ്ദുള്‍ കബീര്‍ നന്ദിയും പറഞ്ഞു. സിറാജുദ്ദീന്‍ മമ്പാട് ഖിറാഅത്ത് നടത്തി. പ്രഫ. റെയ്നോള്‍ഡിന്റെ കീഴില്‍ മൂന്ന് വര്‍ഷത്തോളമായി നടന്നു വരുന്ന സൌജന്യ ഇംഗ്ളീഷ് ക്ളസാണു പുതിയ രൂപ ഭാവങ്ങളോടെ ഇംഗ്ളീഷ് ക്ളബായി മാറിയത്. ക്ളബില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0546417964 എന്ന നമ്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍