കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): ആലപ്പി വെനിസും കാലിക്കട്ട് ക്യൂ ഐറ്റും ഏറ്റുമുട്ടും
Tuesday, February 4, 2014 8:10 AM IST
കുവൈറ്റ്: ടീം അസോസിയേഷന്‍ ഫോര്‍ ക്രിക്കറ്റും ടാക്ക് കുവൈറ്റും സംയുക്തമായി നടത്തുന്ന പ്രഥമ കുവൈറ്റ് കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ ഫെബ്രുവരി ഏഴിന് (വെള്ളി) വൈകുന്നേരം 6.30 മുതല്‍ 9.30 വരെ ദോഹ എന്റര്‍ടെയിന്‍മെന്റ് സിറ്റി ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കും.

കഴിഞ്ഞ രണ്ടു മാസമായി ട്വന്റി-20 മാതൃകയില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകള്‍ പങ്കെടുത്തിരുന്നു. വിജയികളാകുന്നവര്‍ക്ക് കെപിഎല്‍ കുവൈറ്റ് ട്വിന്റി-20 കപ്പ് സ്വന്തമാകും.

പത്രസമ്മേളനത്തില്‍ ടിഎസികെ കോഓര്‍ഡിനേറ്റര്‍മാരായ ജയ് കുറുപ്പ്, നവീന്‍, വിനയ് പീറ്റര്‍, ഋഷി ജയന്‍, കുവൈറ്റ് ക്രിക്കറ്റ് ടീമിലെ മലയാളി താരം സാജിദ് എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 66519044.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍