ഒഐസിസി 2014 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു
Tuesday, February 4, 2014 8:06 AM IST
ദമാം: ഒഐസിസി 2014 ലെ കലണ്ടര്‍ ജുബൈല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുബൈല്‍ സ്രാകോ ക്യാമ്പില്‍ വച്ച് പ്രകാശനം ചെയ്തു. രക്ഷാധികാരി അഷ്റഫ് മൂവാറ്റുപുഴ അനിയങ്കുത്തു ദാമോദരന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ സോണ്‍ ജനറല്‍ സെക്രട്ടറി റോയി ശാസ്താംകോട്ട, അഡ്വ. ആന്റണി, ജോണി മഞ്ഞപ്ര, പ്രതീഷ് വെമ്പായം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം