സഹപ്രവര്‍ത്തകന്‍ ഒഐസിസി മഹാസിന്‍ ഏരിയ കമ്മിറ്റിയുടെ അരലക്ഷം രൂപ ചികിത്സ ധനസഹായം
Tuesday, February 4, 2014 8:06 AM IST
ദമാം: ഒഐസിസി മഹാസിന്‍ ഏരിയ കമ്മിറ്റി അംഗവും സഹപ്രവര്‍ത്തകനുമായ പന്തളം കാരക്കാട്ട് പള്ളിപ്പടി വാലുക്കാട്ടു വീട്ടില്‍ കമലാസനനു അല്‍ഹസ മഹാസിന്‍ ഏരിയ കമ്മിറ്റി അരലക്ഷത്തില്‍പരം രൂപ ചികിത്സ ധനസഹായം നല്‍കി.

പി.സി വിഷ്ണുനാഥ് എംഎല്‍എ, മുന്‍ ഒഐസിസി മഹാസിന്‍ ഏരിയ കമ്മിറ്റിയുടെ രക്ഷാധികാരിയുമായ എം.കെ ബഷീര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.

മൂന്നു മാസത്തിനു മുമ്പ് അല്‍ ഹസയില്‍ കാര്‍പെന്ററായി എത്തിയ കമലാസനന്‍ ജോലിക്കിടയില്‍ അപകടം സംഭവിച്ചു ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രാഥമികമായ ചികിത്സ നല്‍കുവാനും തുടര്‍ ചികിത്സക്കായി ടിക്കറ്റ് നല്‍കി നാട്ടിലേക്ക് കയറ്റി അയയ്ക്കാനും മഹാസിന്‍ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ രംഗത്തുണ്ടായിരുന്നു. കയറ്റി അയയ്ക്കുന്ന സമയത്ത് കമലാസനനു നല്‍കിയ വാഗ്ദാനം നിറവേറ്റുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്െടന്ന് ഒഐസിസി മഹാസിന്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ജോണ്‍ വൈദ്യനും ജനറല്‍ സെക്രട്ടറി ഷിബു ബഷീറും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം