'മതേതര വിശ്വാസികള്‍ ബാലറ്റ് കൊണ്ട് കടമ നിര്‍വഹിക്കുക'
Monday, February 3, 2014 10:10 AM IST
ജിദ്ദ: രാജ്യനന്മയും മതേതരത്വവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം രാജ്യത്തോടുള്ള തന്റെ കടമ നിര്വ്വഹിക്കണമെന്ന് ജിദ്ദാ കെഎംസിസി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ അഭിപ്രായപ്പെട്ടു.

ശറഫിയ ലക്കിദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജിദ്ദ കിലോ രണ്ട് ഏരിയാ കെഎംസിസിയുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യനന്മയും മതേതരത്വവും പറഞ്ഞ് പെരുമ്പറയടിക്കുന്നവര്‍ ബാലറ്റിലൂടെ രാജ്യത്തോടുള്ള തന്റെ കടമ നിര്‍വഹിക്കട്ടെയെന്നും മതേതരത്വവും രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെയും ചോദ്യം ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ നമ്മുടെ വോട്ടാവകാശം നാം സത്യസന്ധമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹസന്‍ കുളത്തിലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ദാരിമി പട്ടിക്കാട് ഉദ്ബോധനക്ളാസ് എടുത്തു. ഏരിയ ജനറല്‍ സെക്രട്ടറി കെ.സി. ഷിഹാബ് ഒഴുകൂര്‍ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍