'ഉള്ളാള്‍ തങ്ങള്‍ ദിശാബോധം നല്‍കിയ നേതാവ്'
Monday, February 3, 2014 10:09 AM IST
മക്ക: കേരള മുസ്ലിങ്ങള്‍ക്ക് ദിശാ ബോധം നല്‍കിയ നേതാവായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ എന്ന് സയിദ് ശിഹാബുദ്ധീന്‍ ബുഖാരി അഭിപ്രായപ്പെട്ടു.

ചരിത്ര ദിശാ സന്ധിയില്‍ സമുദായത്തെ സധൈര്യം മുന്നില്‍ നിന്ന് നയിച്ച ഉള്ളാല്‍ തങ്ങള്‍ ഇതര മതസ്ഥര്‍ക്കിടയില്‍ സൌഹാര്‍ദം ഊട്ടി ഉറപ്പിക്കുന്നതിനു ചെയ്ത സേവനങ്ങള്‍ പ്രസിദ്ധമാണ്.

മക്ക ഐസിഎഫ് റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച പ്രാര്‍ഥന സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സയിദ് ശിഹാബുദ്ദീന്‍ ബുഖാരി പ്രാര്‍ഥന നടത്തി. ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത്, കന്ദല്‍ സൂപ്പി മദനി, അബൂബക്കര്‍ സഖാഫി, ബഷീര്‍ മുസ്ലിയാര്‍, സൈദലവി സഖാഫി, മുനീര്‍ വാഴക്കാട്,അബാസ് ഹാജി,അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജലീല്‍ വെളിമുക്ക് സ്വാഗതവും നജീം തിരുവനന്തപുരം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍