നവോദയ മക്ക മെഡിക്കല്‍ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി
Monday, February 3, 2014 10:08 AM IST
മക്ക: നവോദയ മക്ക ഏരിയ കമ്മറ്റിയും ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി മക്ക ഷിഫ അല്‍ ബറക മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.

കുടുംബങ്ങള്‍ അടക്കം 650 ലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. വിവിധ രാജ്യാക്കാര്‍ ക്യാമ്പില്‍ പങ്കാളികളായി. ഷിഫ ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ് എംഡി പി.എ.അബ്ദുള്‍ റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് 'ഹൃദ്രോഗവും പ്രവാസികളും' എന്ന വിഷയത്തില്‍ പ്രമുഖ ഹൃദ്രോഗ വിദ്ഗധന്‍ ഡോ. അഷറഫ് അലി ബോധവത്കരണ ക്ളാസ് എടുത്തു.

നവോദയ മക്ക ഏരിയ ആക്ടിംഗ് പ്രസിഡന്റ് കെ.മൊയ്തീന്‍ കോയ പുതിയങ്ങാടി ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വി.കെ.റൌഫ്, നവാസ് വെമ്പായം,കെ.എച്ച് ഷിജു പന്തളം,ഡോ. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. മുഹമ്മദ് അലി ,ഡോ. എ.പി.മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അടുത്ത ദിവസം മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഒരു വര്‍ഷം ചികിത്സാ സൌജന്യം ലഭിക്കുന്ന പ്രവിലേജ് കാര്‍ഡ് വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍