പ്രഫ. ശ്യജന്‍ ഡേവിസ് കുവൈറ്റില്‍ പ്രഭാഷണം നടത്തുന്നു
Monday, February 3, 2014 10:08 AM IST
കുവൈറ്റ്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയുടെ സെമിനാറില്‍ പങ്കെടുക്കാന്‍ പ്രഫ. ശ്യജന്‍ ഡേവിസ് കുവൈറ്റില്‍ എത്തുന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനും കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രഫസറുമായ ഷ്യജന്‍ ഡേവിസ് ടെക്സാസ് കുവൈറ്റ് സംഘടിപ്പിക്കുന്ന 'പരിസ്ഥിതിയും വികസനവും' എന്ന വിഷയത്തിലെ മുഖ്യ പ്രഭാഷകന്‍ ആയി പങ്കെടുക്കും.

ഫെബ്രുവരി ഏഴിന് (വെള്ളി) വൈകുന്നേരം 5.30ന് അബാസിയ പ്രാവാസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ കുവൈറ്റിലെ വിവിധ മേഘലകളിലെ പൊതുപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്. സമകാലീന പ്രാധാന്യമുള്ള വിഷയത്തില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി ടെക്സാസ് കുവൈറ്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്