കേളി യുണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി
Monday, February 3, 2014 9:56 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി യുണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേളി നടത്തിയ ജീവകാരുണ്യ കലാ സാംസ്കാരിക കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരുന്ന രണ്ട് വര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ യുണിറ്റ് സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് കേളി സെക്രട്ടറി റഷീദ് മേലേതില്‍ പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷങ്ങളായി റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ മത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കിടയിലും സൌദിയിലെ നിയമ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേളിക്ക് ജാതി മത രാഷ്ട്രീയ ദേശ ഭാഷാ വേര്‍തിരിവില്ലാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക്, പൊതുസമൂഹത്തിന്റെയും എംബസിയുടെയും വ്യപാരസമൂഹത്തിന്റെയും സഹകരണത്തോടെ, ആവശ്യമായ സഹായമെത്തിക്കാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യുണിറ്റ് സമ്മേളനങ്ങള്‍ ഊര്‍ജം പകരുമെന്നും റഷീദ് മേലേതില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍