ഡിഎംഎല്‍സിഎ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി
Friday, January 31, 2014 9:16 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (ഡിഎംഎല്‍സിഎ) ക്രിസ്മസ്, പുതുവത്സരാഘോഷവും ഡല്‍ഹി ആര്‍ച്ച് ബിഷപ് റവ.ഡോ. അനില്‍ ജോസ് തോമസ് കൂട്ടോയ്ക്ക് സ്വീകരണവും മയൂര്‍വിഹാര്‍ ഫേസ്3യിലെ സെന്റ് മേരീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

സംഘടനയുടെ രക്ഷാധികാരികൂടിയായ ആര്‍ച്ച് ബിഷപ് ലത്തീന്‍ ഭാഷയില്‍ ദിവ്യബലി അര്‍പ്പിച്ചത് ജനങ്ങള്‍ക്ക് ഒരു വേറിട്ട അനുഭവമായി. പൊതുയോഗത്തില്‍ ആര്‍ച്ച്ബിഷപ് അനില്‍, ഫാ.അഗസ്റിന്‍ കുര്യപ്പിള്ളി, ഐ.എം. സ്റാന്‍ലി, ഫിലിപ്പ് ഡിസൂസ, എബി വര്‍ഗീസ്, ഫാ. ബിജു സേവ്യര്‍ എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാമത്സരങ്ങളും നടന്നു. സംഘടനയുടെ ധനസേഖരണാര്‍ഥം നടത്തിയ ലക്കി ഡ്രോ കൂപ്പണ്‍ വിജയികളെ നറുക്കെടുപ്പിലൂടെ കണ്െടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാപരിപാടികള്‍ നടത്തിയ കുട്ടികള്‍ക്ക് റെന്നി സേവ്യര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഭവസമൃദ്ധമായ സദ്യയും നടന്നു.