ജനസംസ്കൃതി സഫ്ദര്‍ പുരസ്കാരദാനം ജനുവരി 14ന്
Saturday, January 11, 2014 11:21 AM IST
ദ്വാരക (ന്യൂഡല്‍ഹി): ജനസംസ്കൃതി അഖിലേന്ത്യ തലത്തില്‍ നടത്തിയ നാലാമത് നാടക രചനാമത്സത്തില്‍ പുരസ്കാര ജേതാവായ പ്രദീപ് മുണ്ടൂരിന് സഫ്ദര്‍ പുരസ്കാരം നല്‍കുന്നു.

ജനുവരി 14ന് (ചൊവ്വാ) വൈകുന്നേരം 6.30ന് കേരള ഹൌസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ചടങ്ങില്‍ മലയാള നാടകവേദിയും കലാ സമിതികളും എന്നി വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ചര്‍ച്ചക്ക് സജിത മഠത്തില്‍ നേതൃത്വം നല്‍കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.