രാജീവ് ജോസഫിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
Thursday, January 9, 2014 11:26 AM IST
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ / പോസ്റല്‍ വഴി നടത്തുവാനുള്ള സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ളോബല്‍ ഇന്ത്യന്‍ പ്രസിഡന്റ് രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നിരാഹാര സമര പന്തലിലെത്തിയാണ് പിന്തുണ അറിയിച്ചത്. പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഡോ. കാനാട്ട്.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍