കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Wednesday, December 11, 2013 7:13 AM IST
ദാര്‍ സലാം: കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ചെസ് പ്രതിഭകള്‍ പങ്കെടുത്ത ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റ് ടാന്‍സാനിയയുടെ ചരിത്രത്തില്‍ ഇന്നേ വരെ കാണാത്ത ആവേശത്തോടെയാണ് സമാപിച്ചത്.

സീനിയര്‍, ജൂണിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ചടുലമായ നീക്കങ്ങളാണ് എല്ലാവരും കാഴ്ച്ചവച്ചത്. മത്സരം കരുക്കള്‍ നീക്കികൊണ്ട് കലാമണ്ഡലം ചെയര്‍പേര്‍സണ്‍ ജെസി ജേക്കബ് ഉദ്ഘാടനം ചെയ്തു. വിനയന്‍ ബെനഡിക്ട് പ്രോഗ്രാം കണ്‍വീനര്‍ ആയിരുന്നു.

കലാമണ്ഡലം ടാന്‍സാനിയ, സെക്രട്ടറി വിജയ് ശേഖര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. മൂന്നു റൌണ്ടായിട്ടാണ് മല്‍സരം നടത്തിയത്. സീനിയര്‍ വിഭാഗം മത്സരത്തില്‍ റോബിന്‍ ജോണ്‍ ഒന്നാം സ്ഥാനവും അനു മണാമല്‍ രണ്ടാം സ്ഥാനവും നേടി.

ജൂണിയര്‍ ജെബിന്‍, ആരോണ്‍, കെവിന്‍ എന്നിവര്‍ സമനിലയില്‍ അവസാനിപ്പിച്ചു പോയിന്റുകള്‍ തുല്യമായി വീതിച്ചെടുത്തു.

ഓഗസ്റില്‍ നടന്ന ലോക ഗ്രാന്‍ഡ് മാസ്റര്‍ പങ്കെടുത്ത ടാന്‍സാനിയ നാഷണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ റോബിന്‍ ജോണ്‍, ജോബിന്‍ ജോണ്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ജോബിന്‍ ജോണ്‍, മിഥുന്‍ പിളൈ, ഉമേഷ് നായര്‍, വിജയ് ശേഖര്‍, ജെകോബ്, നവനീത്, ജെബി എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

റിപ്പോര്‍ട്ട്: മനോജ് കുമാര്‍