ജസോളയില്‍ ദേവാലയ കൂദാശ ഡിസംബര്‍ ഏഴിന്
Friday, December 6, 2013 10:20 AM IST
ന്യൂഡല്‍ഹി: വിശുദ്ധ യൂദാ തദ്ദേവൂസിന്റെ നാമധേയത്തിലള്ള മലങ്കര സഭയുടെ ജസോളയിലുള്ള ദേവാലയം ഡിസംബര്‍ ഏഴിന് (ശനി) കൂദാശ ചെയ്യും. മലങ്കര സഭ ബാഹ്യകേരള ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ഡല്‍ഹി അതിരൂപത മെത്രാന്‍ ഡോ. അനില്‍ ജോസ് തോമസ് കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ കൂദാശ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നും ഇടവക വികാരി ഫാ.വിജു വാരിക്കാട്ട് അറിയിച്ചു.