പ്രവാസി വോട്ടുകള്‍ പാഴാകരുത് : കേരള ക്രിസ്ത്യന്‍ അസോസിയേഷന്‍
Thursday, November 28, 2013 10:21 AM IST
ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ എല്ലാവരും ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തണമെന്ന് കേരള ക്രിസ്ത്യന്‍ അസോസിയേഷന്‍ (കെസിഎ) ഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സുസ്ഥിരമായ ഗവണ്‍മെന്റ് നിലവില്‍വരേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും കെസിഎ സമ്മേളനം വിലയിരുത്തി.

ഡിസംബര്‍ ഒന്നിന് (ഞായര്‍) ഡല്‍ഹിയിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും സമാധാനപരമായ തെരഞ്ഞെടുപ്പിനും സുസ്ഥിരമായ ഗവണ്‍മെന്റിനു വേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തുമെന്നും കെസിഎ ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് ഏബ്രാഹം എം. പറ്റ്യാനി അറിയിച്ചു. ഭാരവാഹികളായ ഷെവലിയാര്‍ വി.പി തോമസ്, ജോയി കൊന്നയില്‍, ഷാജി പോള്‍, ബാബു കുര്യാക്കോസ്, മനോജ് വി. ജോര്‍ജ്, ഷെവലിയാര്‍ ടി.പി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.