ഡോ. റാഫി മഞ്ഞളി അലാഹാബാദ് രൂപതാധ്യക്ഷന്‍
Saturday, October 19, 2013 8:44 AM IST
ന്യൂഡല്‍ഹി: അലാഹാബാദ് ബിഷപ്പായി വാരാണസി രൂപതാധ്യക്ഷന്‍ ഡോ. റാഫി മഞ്ഞളിയെ നിയമിച്ചു. തൃശൂര്‍ രൂപതയിലെ വെണ്േടാര്‍ ഇടവകാംഗമായ ഇദ്ദേഹം 2007 ഫെബ്രുവരിയിലാണു വാരാണസി രൂപതാധ്യക്ഷനായി നിയമിതനായത്. 1958-ല്‍ ജനിച്ച ഡോ. റാഫി മഞ്ഞളി 1983 ല്‍ വൈദികനായി. റോമിലെ ആഞ്ചലിക്കും യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി.

ബിഷപ് ഡോ. ഇസിദോര്‍ ഫെര്‍ണാണ്ടസ് പ്രായാധിക്യം മൂലം വിരമിച്ച ഒഴിവിലേക്കാണു ഡോ. റാഫി മഞ്ഞളിയെ നിയമിച്ചിരിക്കുന്നത്.