ചക്കുളത്തമ്മ പൊങ്കാല: പ്രത്യേക യോഗം ഒക്ടോബര്‍ 13ന്
Wednesday, October 9, 2013 7:52 AM IST
ന്യൂഡല്‍ഹി: ഒക്ടോബര്‍ 26, 27 (ശനി, ഞായര്‍) തീയതികളില്‍ മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ എ1 പാര്‍ക്കില്‍ നടക്കുന്ന പതിനൊന്നാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി ഒക്ടോബര്‍ 13ന് (ഞായര്‍) രാവിലെ 11 ന് മയൂര്‍ വിഹാര്‍ ഫേസ്3ലെ ആ1ലെ ഇ27 മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍ (27ഇ, ജീരസല ആ1, (ഛളളശരല ീള ങമഹമ്യമഹലല ണലഹളമൃല അീരശമശീിേ) ങമ്യൌൃ ഢശവമൃ ജവമലെകകക, ഉലഹവശ 110 096) ഭക്തജനങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും ഒരു യോഗം ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നോയിഡ, ഫരിദാബാദ്, ഗാസിയാബാദ്, ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മയൂര്‍ വിഹാര്‍ ഫേസ് 3ലെ അ1 പാര്‍ക്കിലേക്ക് അവിടങ്ങളിലെ ഏരിയ സംഘാടകര്‍ യാത്രാ സൌകര്യം ഒരുക്കും. ഏരിയ സംഘാടകരില്‍നിന്നും പൊങ്കാല കൂപ്പണുകള്‍ വാങ്ങുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ചക്കുളത്ത് കാവില്‍ നിന്നും ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുഷ്പാംഗദന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരാണ് പൂജാദി കര്‍മ്മങ്ങള്‍ നടത്തുന്നത്.

ശനി രാവിലെ രാവിലെ അഞ്ചിന് സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6.45 മുതല്‍ രമേഷ് ഇളമണ്‍ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടര്‍ന്ന് ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികള്‍.

രണ്ടാം ദിവസം മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് ഒമ്പതിന് പൊങ്കാല. എ1 പാര്‍ക്കില്‍ നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും പകര്‍ത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പില്‍ ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി കൊളുത്തും. 9.30 മുതല്‍ വികാസ്പുരി തത്ത്വമസി ഭക്തിഗാനസുധ അവതരിപ്പിക്കും. മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കും.

തുടര്‍ന്ന് വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് ചക്കുളത്തമ്മയുടെ പ്രധാന പ്രസാദമായ അന്നദാനം എന്നിവ നടക്കും. ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാനായി ഡല്‍ഹിയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമായി അയ്യായിരത്തില്‍പ്പരം ജനങ്ങള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9810477949 (ഡല്‍ഹി), 9811744625 (നോയിഡ), 9871324403 (ഫരിദാബാദ്), 9818204018 (ഗാസിയാബാദ്).

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി