നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കന്നി ആയില്യ പൂജ സെപ്റ്റംബര്‍ മൂന്നിന്
Saturday, August 31, 2013 9:00 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ മൂന്നിന് (ചൊവ്വ) കന്നി ആയില്യ പൂജ നടത്തുന്നു.

ക്ഷേത്ര മേല്‍ശാന്തി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പുലര്‍ച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വളരെ പ്രത്യേകതയുള്ള കന്നി മാസത്തിലെ ആയില്യം നാളില്‍ നാഗരാജാവിന് പൂജകളും വഴിപാടുകളും അര്‍പ്പിക്കുവാന്‍ നജഫ്ഗഡ് ക്ഷേത്രത്തില്‍ സൌകര്യം ഒരുക്കിയിട്ടുണ്െടന്ന് ഭാരവാഹികള്‍ അറിയിച്ചു. നൂറും പാലും നേദിക്കലാണ് പ്രധാനമായിട്ടുള്ള ചടങ്ങുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9650421311, 9811224122.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി