ഗൂഗിളും ഫേസ്ബുക്കും പരാതി പരിഹാര ഓഫീസറുടെ പേരുവിവരം നല്കണം
Saturday, August 24, 2013 7:13 AM IST
ന്യൂഡല്‍ഹി: പരാതി പരിഹാര ഓഫീസറുടെ പേരുവിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

അപകീര്‍ത്തികരമായ ചിത്രങ്ങളും വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടാല്‍ ആരെ സമീപിക്കുമെന്ന ആശങ്ക ഇന്റര്‍നെറ്റ് ഉപയോ ക്താക്കള്‍ക്കുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലെ നിയമം ലംഘിക്കാന്‍ അധികാരമില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

വിവരാവകാശ നിയമത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഗൂഗിളും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഇതിനു തയാറാവുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ ബോധിപ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.