ലഡാക്കില്‍ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമിറക്കി
Wednesday, August 21, 2013 7:46 AM IST
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമായ, ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ദൌളത് ബെഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രി പ്പില്‍ വ്യോമസേന ഇന്നലെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമിറക്കി. ഇന്നലെ രാവിലെ 6.54 നായിരുന്നു ചരിത്രം തിരുത്തിക്കുറിച്ച ലാന്‍ഡിംഗ്. ഇരുപതു ടണ്‍ ഭാരം വഹിക്കാന്‍ ഈ വിമാനത്തിനു കഴിയും. ഏതു കാലാവസ്ഥയിലും അടിയന്തരഘട്ടങ്ങളില്‍ സൈനികരെ എത്തിക്കാം.

കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ തേജ്ബിര്‍ സിംഗും വീല്‍ഡ് വൈപ്പേഴ്സിലെ സൈനികരും മുതിര്‍ന്ന ഓഫീസര്‍മാരുമാണ് സമുദ്രനിരപ്പില്‍നിന്ന് 16,614 അടി ഉയരത്തിലുള്ള ഡിബിഒ വിമാനത്താവളത്തിലിറങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ ദൌളത് ബെഗ് ഓള്‍ഡിയിലാണ് ചൈനീസ് സൈന്യം നുഴഞ്ഞുകയറി താവളം ഉറപ്പിച്ചതും പിന്നീട് പിന്മാറിയതും. 1962 ലാണ് ഇന്ത്യ ഇവിടെ സൈനികക്യാമ്പ് നിര്‍മിച്ചത്.