അംജദ് അലി ഖാന് രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം
Wednesday, July 31, 2013 5:59 AM IST
ന്യൂഡല്‍ഹി: 21-ാമത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന പുരസ്കാരം സരോദ് മാന്ത്രികന്‍ അംജദ് അലി ഖാന്. മത സൌഹാര്‍ദത്തിനും സമാധാനത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണു പുരസ്കാരം. ഫലകവും അഞ്ചുലക്ഷം രൂപയും ഉള്‍ക്കൊള്ളുന്നതാണ് അവാര്‍ഡ്.

രാജീവ്ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ് 20ന് പുരസ്കാരം സമ്മാനിക്കും. രാജീവ് ഗാന്ധിയുടെ സംഭാവനകളുടെ ഓര്‍മ നിലനിറുത്തുന്നതിന് 1992ലാണ് എഐസിസി പുരസ്കാരത്തിനു തുടക്കമിട്ടത്. പുരസ്കാരം സമ്മാനിക്കപ്പെട്ടവരില്‍ മദര്‍ തെരേസ, ബിസ്മില്ല ഖാന്‍, മുഹമ്മദ് യൂനിസ്, ടീസ്റ സെറ്റല്‍വാദ്, സ്വാമി അഗ്നിവേശ്, ദിലീപ് കുമാര്‍, മൌലാന വഹിയുദ്ദീന്‍ ഖാന്‍, കെ.ആര്‍. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.