പൊതുപ്രവേശന പരീക്ഷ: ഡോ. അബ്ദുറഹ്മാന്‍ കേന്ദ്ര സമിതിയംഗം
Monday, July 22, 2013 8:36 AM IST
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനപരീക്ഷകള്‍ ഏകീകരിക്കാനുള്ള ദേശീയസമിതി അംഗമായി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ (ഐസിടിഇ) ഡയറക്ടറും മലയാളിയുമായ ഡോ. അബ്ദുറഹ്മാനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.ഐഐടി കാണ്‍പുര്‍ മുന്‍ ഡയറക്ടര്‍ പ്രഫ.സഞ്ജയ് ദാണ്ഡെ അധ്യക്ഷനായ സമിതിയില്‍ മാനവശേഷി വികസന മന്ത്രാലയം സെക്രട്ടറി, യുജിസി ചെയര്‍മാന്‍, സിബിഎസ്ഇ ചെയര്‍മാന്‍, എന്‍സിഇആര്‍ടി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ദേശീയ പ്രവേശന പരീക്ഷാ ഏജന്‍സി രൂപീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചത്.

പ്ളസ് ടു വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസം നേടാന്‍ വിവിധ പ്രവേശന പരീക്ഷകള്‍ എഴുതേണ്ടിവരുന്നതുമൂലം വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണു ദേശീയ പ്രവേശന പരീക്ഷാ ഏജന്‍സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.