അന്നാ സണ്ണിക്ക് രണ്ടാം റാങ്ക്
Monday, July 15, 2013 7:24 AM IST
ന്യൂഡല്‍ഹി: മിനിസ്ട്രി ഓഫ് ടെക്സ്റയില്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (നിഫ്റ്റ്) മാസ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എംഎഫ്എം) പരീക്ഷയില്‍ ന്യൂഡല്‍ഹി സെന്ററില്‍ പഠിച്ച കൊച്ചിയിലെ അന്നാ സണ്ണിക്ക് അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്. ഫൈനല്‍ സ്കോര്‍ 9.68.

ഇന്ത്യയിലെ 13 സെന്ററുകളിലായി 360 വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. എംഎഫ്എം 2011 എന്‍ട്രന്‍സ് പരീക്ഷാ റാങ്ക് ലിസ്റില്‍ കേരളത്തില്‍ ഒന്നാമതും അഖിലേന്ത്യാ തലത്തില്‍ പതിനൊന്നാമതുമായിരുന്നു അന്നയുടെ സ്ഥാനം. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ മധുര ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈലില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു.

കൊച്ചി അബാന ടേണ്‍ കീ ബില്‍ഡര്‍ പ്രമോട്ടര്‍ പഴുവക്കളം സണ്ണി ജേക്കബ് എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ ആഷ്ലി ദമ്പതികളുടെ മകളാണ് അന്ന. ഏക സഹോദരന്‍ ജയ്ക്ക്.