ഫരീദാബാദ് രൂപത വാര്‍ഷികവും തിരുനാളാഘോഷവും ജൂലൈ 12 മുതല്‍
Friday, July 12, 2013 8:14 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികവും മാര്‍ തോമാശ്ളീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും

തിരുനാളും ആര്‍ച്ച് ബിഷപ് മാര്‍ ഭരണിക്കുളങ്ങരയുടെ നാമഹേതു തിരുനാളും ആഘോഷിക്കുന്നതോടൊപ്പം ജലന്ദര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന് സ്വീകരണവും നല്‍കുന്നു.

ജൂലൈ 19ന് വൈകുന്നേരം ഏഴിന് തിരുനാളിന് കൊടിയേറും. 21ന് (ഞായര്‍) വൈകുന്നേരം 4.30ന് കത്തീഡ്രലില്‍ ജലന്ദര്‍ രൂപത നിയക്ത ബിഷപ് ഫ്രാങ്കോ മുളക്കലിന് സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര കാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന പ്രദക്ഷിണത്തില്‍ ഇടവകകള്‍ ഫൊറോന ക്രമത്തില്‍ പങ്കെടുക്കും. 7.30ന് വാഴ്വ്, വാര്‍ഷിക അവലോകനവും ആശംസയും തിരുശേഷിപ്പ് വണക്കം, എട്ടിന് സ്നേഹവിരുന്ന് എന്നിവ നടക്കും.

ജൂലൈ 12 മുതല്‍ 20 വരെ എല്ലാ ദിവസവും വി. കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ഇടവകകളില്‍നിന്നും തിരുനാള്‍ ഏറ്റെടുത്തു നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 09891540075 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് വികാരി ഫാ. രാജന്‍ പുന്നയ്ക്കല്‍ അറിയിച്ചു.
രൂപതയുടെ വാര്‍ഷികത്തിന് ഒരുക്കമായി രൂപതയിലെ എല്ലാ പള്ളികളും വിശുദ്ധ തോമാശ്ളീഹായോടുള്ള നൊവേന ചൊല്ലിയും രൂപതക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തേണ്ടതാണ്. തിരുനാള്‍ ദിവസം (ജൂലൈ 21 ന്) രൂപതയിലെ പള്ളികളില്‍ വൈകുന്നേരം വി. കുര്‍ബാന ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.