ഫരീദാബാദ് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ഹോമവും കലശാഭിഷേകവും നടത്തി
Tuesday, July 9, 2013 7:08 AM IST
ഫരീദാബാദ്: ഫരീദാബാദ് സെക്ടര്‍ - മൂന്ന് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ജൂലൈ ഏഴിന് (ഞായര്‍) മഹാമൃത്യുജ്ഞയ ഹോമവും കലശാഭിഷേകവും പൂര്‍വാധികം ഭക്തിപുരസരം സംഘടിപ്പിച്ചു. തന്ത്രി ബ്രഹ്മശ്രീ കണ്ടരര്‍ രാജീവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

രാവിലെ 5.30ന് നിര്‍മാല്യ ദര്‍ശനം, ഗണപതി ഹോമം, ഉഷപൂജ എന്നിവ നടന്നു. എട്ടിന് മഹാമൃത്യുജ്ഞയഹോമവും 9.30ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നീ ചടങ്ങുകളും നടന്നു. തുടര്‍ന്നു നടന്ന അന്നദാനത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.