ഡല്‍ഹി നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം
Monday, June 3, 2013 8:10 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പ്രതിഷ്ഠാദിന മഹോത്സവം ജൂണ്‍ 22, 23 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. 22ന് (ശനി) രാവിലെ 5.30ന് ഗണപതി ഹോമം, ഏഴിന് ഉഷപൂജ, എട്ടിന് മൃത്യുഞ്ജയ ഹോമം, 12ന് ഉച്ചപൂജ, 12.30ന് അന്നദാനം. വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് സുദര്‍ശന ഹോമം, രാത്രി 8.15ന് അത്താഴപൂജ, 8.30ന് മഹാദീപാരാധന, 8.45ന് ലഘുഭക്ഷണം.

23ന് (ഞായര്‍) രാവിലെ 5.30ന് മഹാഗണപതിഹോമം, 6.30ന് ലക്ഷാര്‍ച്ചന, ഏഴിന് ഉഷപൂജ, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30ന് അന്നദാനം എന്നിവ നടക്കും.