തോമസ് കുറ്റിയാനി ഡല്‍ഹി ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി
Wednesday, May 22, 2013 5:18 AM IST
ന്യൂഡല്‍ഹി: തോമസ് കുറ്റിയാനിമറ്റത്തെ കോണ്‍ഗ്രസിന്റെ ന്യൂഡല്‍ഹി ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഡിസിസി പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ അജയ് മാക്കന്‍, നീരജ് ബസോയ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തോമസിനെ നിയമിച്ചത്.

മാളവ്യ നഗര്‍ ജില്ല വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച തോമസ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളില്‍ സജീവാംഗമാണ്് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ സ്വദേശിയാണ് തോമസ് കുറ്റിയാനി.