സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ- ​മി​ഷി​ഷാ' മി​ഷ​ൻ ടീ​മി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ വി​വി​ധ മി​ഷ​ൻ രൂ​പ​ത​ക​ളി​ൽ മി​ഷ​ൻ സെ​ന്‍റ​റു​ക​ൾ ടീം ​സ​ന്ദ​ർ​ശി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​ലി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍​ക്ക് പ്രേ​ഷി​ത അ​നു​ഭ​വം പ​ക​രു​ന്ന ഈ ​പു​തി​യ സം​രം​ഭം മെ​ല്‍​ബ​ണ്‍ രൂ​പ​ത​യു​ടെ യൂ​ത്ത് അ​പ്പോ​സ്‌​റ്റോ​ലേ​റ്റ് ആ​ണ് ന​യി​ക്കു​ന്ന​ത്.

സോ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍റെ(​ഡ​യ​റ​ക്ട​ര്‍, യൂ​ത്ത് അ​പ്പോ​സ്‌​റ്റോ​ലേ​റ്റ്), ജോ​യ​ല്‍ ബൈ​ജു(​സെ​ന്‍റ് ജോ​സ​ഫ്‌​സ് സീ​റോ​മ​ല​ബാ​ര്‍ പാ​രി​ഷ്, പെ​ര്‍​ത്ത്), ഹി​ല്‍​ഡ ഓ​സേ​ഫ​ച്ച​ന്‍(​സെ​ന്‍റ് ജോ​സ​ഫ്‌​സ് സീ​റോ​മ​ല​ബാ​ര്‍ പാ​രി​ഷ്, പെ​ര്‍​ത്ത്), ടോ​ണി​യ കു​രി​ശു​ങ്ക​ല്‍(​സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന്‍, കാം​പ്‌​ബെ​ല്‍​ടൗ​ണ്‍), ജെ​സ്വി​ന്‍ ജേ​ക്ക​ബ്(​സെ​ന്‍റ് ജോ​സ​ഫ്‌​സ് ക്‌​നാ​നാ​യ സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന്‍, സി​ഡ്‌​നി) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യി​ലെ ഷം​ഷാ​ബാ​ഗ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

മെ​ല്‍​ബ​ണ്‍ ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ല്‍ സി​എം​ഐ ഈ ​മി​ഷ​ന്‍ ഔ​പ​ചാ​രി​ക​മാ​യി ക​മ്മീ​ഷ​ന്‍ ചെ​യ്തു. ടീം ​ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മി​ഷ​ന്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക​യും മേ​യ് ഏ​ഴി​ന് മെ​ല്‍​ബ​ണ്‍ തി​രി​കെ എ​ത്തു​ക​യും ചെ​യ്യും.